ഈരാറ്റുപേട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവങ്ങളുടെ അന്നം മുടക്കി അവരെ മുഴു പട്ടിണിയിലേക്ക് തള്ളിവിടുകയാണ്, ഇത് അനുവദിക്കാൻ കഴിയില്ല, ഇതിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര പറഞ്ഞു.
സംസ്ഥാന കോൺസ് കമ്മറ്റിയുടെ നിർദേശപ്രകാരം റേഷൻ കടകൾക്ക് മുന്നിലെ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.