തീക്കോയി: സി പി ഐ വെള്ളികുളം ബ്രാഞ്ച് സമ്മേളനം സ:കാനം രാജേന്ദ്രൻ നഗറിൽ നടന്നു. സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ: ജോണി പതാക ഉയർത്തി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ: ബിജു സ്വാഗതം ആശംസിക്കുകയും പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി സ:സജി അവതരിപ്പിക്കുകയും ചെയ്തു. സഖാക്കളായ രതീഷ് പി എസ്, പ്രശാന്ത് കെ എം, വിനോദ് ജോസഫ്, ടി ആർ ജിനു, അരുൺ ഗോപാലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വഴിക്കടവ് വെള്ളികളും പ്രദേശത്തെ അർഹരായ കൃഷിക്കാർക്കു മുഴുവൻ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുക, വഴിക്കടവ് മേഖലയിൽ ഉപാധികളോടെ മുൻപ് അനുവദിച്ച പട്ടയങ്ങൾ ഉപാധിരഹിതമായി നൽകുക, വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഈരാറ്റുപേട്ട വാഗമൺ റോഡ് വീതി കൂട്ടി പണിതീർക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുക, നാടിനും ജനങ്ങൾക്കും ദോഷകരമായ രീതിയിൽ നീർച്ചാലുകളിലും റോഡ് സൈഡിലും വ്യാപകമായി വേസ്റ്റ് തള്ളുന്നതിന് എതിരെ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഫെബ്രുവരി 23, 24 തീയതികളിൽ തീക്കോയിൽ നടക്കുന്ന സിപിഐ ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കുന്നതിനും പ്രചാരണങ്ങൾ സംഘടിപ്പിക്കനും യോഗം തീരുമാനിച്ചു. സ: ബാബു സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.