Hot Posts

6/recent/ticker-posts

പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു

പാലാ: കടുത്ത യാത്രക്ലേശം നേരിടുന്ന മീനച്ചിൽ പഞ്ചായത്തിലെ പൂവത്തോട് തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച് കൊണ്ടൂർ അമ്പാറനിരപ്പ് പൂവത്തോട് വിലങ്ങുപാറ ഭരണങ്ങാനം വഴി പാലായ്ക്ക് പോകുന്ന സർവീസ് ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. 
വൈകുന്നേരം 4.20 നാണ് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുക. യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൽ ജോസ് കെ മാണിയുടെ ഇടപെടലിനെ തുടർന്നാണ് ബസ് സർവീസ് ആരംഭിക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചത്. പാലാ ഏ റ്റി ഓ അശോക് ഈരാറ്റുപേട്ട ജനറൽ കൺട്രോൾ ഇൻസ്പെക്ടർ മോഹൻദാസ് എന്നിവർ സർവീസ് ആരംഭിക്കുന്നതിന് നേതൃത്വം നൽകി. 
നിലവിൽ ഒരു സർവീസ് ആണ് ആരംഭിക്കുന്നത്  കൂടുതൽ യാത്രക്കാർ ഉണ്ടാകുന്ന പക്ഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നിരവധി യാത്രക്കാരാണ് ആവശ്യത്തിന് ബസ് സർവീസ്സുകൾ ഇല്ലാത്തതു മൂലം വഴിയിൽ കാത്തുനിൽക്കുന്നത് ഈ അവസ്ഥ ഒഴിവാക്കുന്നതിനാണ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. 
ബസ് സർവീസ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ ജോസ്  കെ മാണി എം പിയേയും യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം പ്രസിഡണ്ട് ബിബിൻ ആന്റണി യൂത്ത് ഫ്രണ്ട് എം നേതാക്കളായ ടോബി തൈപറമ്പിൽ, ആന്റോ വെള്ളപ്പാട്ട്, ജിന്റു അറയ്ക്കപ്പറമ്പിൽ, എബ്രഹാം പുല്ലൻതാനിയിൽ, ആൽബർട്ട് ടോം, മാർട്ടിൻ ചിലമ്പൻകുന്നേൽ, സാനിഷ് മാത്യു, റോണി കൊല്ലംപറമ്പിൽ, ജെയിംസ് മുളങ്ങശ്ശേരി, അനീഷ്‌ തെക്കേടം, ജോറേജ്‌ക്കുട്ടി കുറ്റനൽ, ജിത്തു മുണ്ടാട്ട് എന്നിവരെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും പൗരാവലി അനുമോദിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു