Hot Posts

6/recent/ticker-posts

കർഷകരെ മറന്നുള്ള വനസംരക്ഷണം; വനം വകുപ്പ് തെറ്റ് തിരുത്തണം: കർഷക യൂണിയൻ (എം)

കോട്ടയം: ഭക്ഷ്യവിളകളും ഫലവർഗ്ഗങ്ങളും ഉൽപ്പാദിപ്പിച്ച് സ്വന്തം അന്നത്തിനും വരുമാനത്തിനും മറ്റുള്ളവരുടെ ഭക്ഷ്യ ആവശ്യങ്ങൾക്കു മായി പ്രതികൂല സാഹചര്യങ്ങളിലും അത്യദ്ധ്വാനം ചെയ്യുന്ന കർഷകരെ വിസ്മരിച്ചു കൊണ്ട് വന സംരക്ഷണത്തിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തെറ്റുതിരുത്തണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.  
വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിട്ട് പോലീസ് പണി ചെയ്യിക്കാനുള്ള ശ്രമം കള്ളക്കേ സുകളും കുറ്റാ രോപണങ്ങളു മുന്നയിച്ച് കർഷകരെ ഭയപ്പെടുത്തി വേട്ടയാടുവാൻ ഇടയാക്കിയേക്കുമെന്നും  നിർദിഷ്ട വനം നിയമ ഭേദഗതി ബില്ലി (കരട്) ൻ്റെ 63-ാം വകുപ്പിൽ പറയുന്ന വനം സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവരെ മജിസ്ട്രേട്ടിൻ്റെ ഉത്തരവില്ലാതയോ വാറണ്ട് ഇല്ലാതയോ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും വനംഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതായുള്ള പുതിയ വ്യവസ്ഥകൾ കർഷക ദ്രോഹമാകുമെന്നും വിവിധ വകുപ്പുകൾ ഭരണമികവു പുലർത്തുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ ഇമേജിനു ബാധിക്കും വിധം ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംക്കോട്ട് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, സംസ്ഥാന ഭാരവാഹികളായ കെ.പി. ജോസഫ്, എ. എച്ച്. ഹഫീസ്, റെജി ഓലിക്കക്കരോട്ട്, ബിജു ഐക്കര, മത്തച്ചൻ പ്ലാത്തോട്ടം, ജോൺ വി. തോമസ്, രാജൻ ഏഴംകുളം , ഇസഡ് ജേക്കബ്, ജോസ് സി കല്ലൂർ, ജോയി നടയിൽ,  സേവ്യർ കളരിമുറി, ജോൺ മരങ്ങോലിൽ, റ്റി.കെ.കോയാദീൻ മാഷ്, 
ജയിംസ് മാരൂർ, സാജു ഇടയ്ക്കാട്ട്, കെ.യു. പയസ്, ജോസ് തോമസ് നിലപ്പന കൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡൻ്റുമാരായ സന്തോഷ് യോഹന്നാൻ, ജോസ് കാക്കകൂട്ടുങ്കൽ, ജയ്സൺ ജീരകത്തിൽ, ജോസഫ് പൈമ്പിള്ളി, ജോസ് ഉള്ളാട്ടിൽ, വിൽസൺ കണ്ണാടൻ, ജോസ് മുതുകാട്ടിൽ, സജിമോൻ കോട്ടക്കൽ, ജോണിച്ചൻ മണലിൽ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം കൊടുത്തു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു