കർഷക ഉത്പാദക സംഘടനകൾ കർഷകർക്ക് ദിശാബോധം നൽകുന്നു എന്ന് ജോൺസൺ കൊട്ടുകാപ്പള്ളി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കിസ്സാൻ ഡ്രോൺ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് കർഷക ഉത്പാദക കമ്പനികൾ കർഷകർക്ക് പുതിയ ദിശാബോധം നൽകുന്നതായി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പുതുതായി അവതരിപ്പിച്ച കിസ്സാൻ ഡ്രോൺ പ്രദർശന ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ചെലവ് കുറയ്ക്കുന്നതിനും കൃത്യതയോടെ വളപ്രയോഗം നടത്തുന്നതിനും ഡ്രോൺ സാങ്കേതിക വിദ്യ വളരെ പ്രയോജനപ്രദമാണ്. പൈനാപ്പിൾ, നെല്ല്, റബൂട്ടാൻ തുടങ്ങിയ വിളകൾക്ക് നാനോ വളങ്ങൾ ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത് വളരെ കാര്യക്ഷമവും സമയലാഭവും നേടിത്തരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാത്തിമാപുരം പളളി വികാരി ഫാ മാത്യു തേവർ കുന്നേൽ ആശീർവാദം നിർവ്വഹിച്ചു. കമ്പനി ചെയർമാൻ ജോസ് കെ ജോർജ് കുരിശുമൂട്ടിൽ, പഞ്ചായത്ത് അംഗം തോമസ് പനയ്ക്കൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട ഓഫീസർ പി വി ജോർജ് പുരയിടത്തിൽ, ഡയറക്ടർമാരായ പി ജെ ജോസഫ് പൂവക്കോട്ട്, ജെയിംസ് പി ഉള്ളാട്ടിൽ, ലിജോ ജോസഫ് കരിമുണ്ടയക്കൽ എന്നിവർ പ്രസംഗിച്ചു.