മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്.
1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88, 1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു.