കോട്ടയം: അംബ്ലിക്കല്‍ ഹെര്‍ണിയയുമായി ബന്ധപ്പെട്ടുള്ള സര്‍ജറി നിശ്ചയിച്ചതിനെ തുടര്‍ന്ന് ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍. സര്‍ജ്ജറിയ്ക്കായി എംപി ഇന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവും. തുടര്‍ന്ന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതുമൂലം അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കുന്നതാണെന്നും എംപി അറിയിച്ചു.
ജോസ് കെ മാണി എംപി യുടെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ടവരെ,
എനിക്ക് അംബ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള ഒരുസർജറി ചെയ്യുന്നതിനായി നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയാണ്, തുടർന്ന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്, ആയതിനാൽ അടുത്ത രണ്ടാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൾ ഒഴിവാക്കേണ്ടതായി വന്നിരിക്കുന്നു. അതുകൊണ്ട് അസൗകര്യം വന്നതിൽ ഖേദിക്കുന്നു.
കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള എൻറെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണ്.
ഷബീർ +91 94968 04980
+91 70126 78704
സ്നേഹപൂർവ്വം,
ജോസ് കെ മാണി എംപി.