Hot Posts

6/recent/ticker-posts

കടനാട് ജലോത്സവം 2025 തുടക്കമായി; കുട്ടവഞ്ചി സവാരിയും പെഡൽ ബോട്ടിംങ്ങും കയാക്കിംങ്ങും



കടനാട്: വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ദിനങ്ങളിൽ നടത്തപ്പെടുന്ന കടനാട് ജലോത്സവം 2025 തുടക്കമായി. ഇന്നു (15-1- 25) മുതൽ 20 വരെ കടനാട് ചെക്കു ഡാമിലാണ് ജലോത്സവം. 
വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓർമപ്പെടുതലുമായി കുട്ടവഞ്ചി സവാരി, ആനന്ദിച്ചു ചവുട്ടി മുന്നേറാൻ പെഡൽ ബോട്ടിംഗ്, ആഘോഷത്തിൻ്റെ അരങ്ങുണർത്തി വള്ളം സവാരി എന്നിവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത്, കടനാട് കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ജലോത്സവത്തിൻ്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണവും നടത്തി.
വാർഡ് മെമ്പർ ഉഷാ രാജു, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി, സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻപറമ്പിൽ, ബ്ലോക്ക് മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് സിബി അഴകൻപറമ്പിൽ, സംഘാടക സമിതി കൺവീനർ ബിനു വള്ളോം പുരയിടം എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു