കടുത്തുരുത്തി: കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം വരെ താറുമാറായി കിടക്കുന്ന പിറവം റോഡ് അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 4 ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കുവാൻ ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി യോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രദേശവാസികളും യാത്രക്കാരും കാലങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു.