Hot Posts

6/recent/ticker-posts

ദൈവത്തിങ്കലേക്ക് തിരിച്ചു പോകാൻ വിശ്വാസി സമൂഹത്തിനാകണം: മോൺ. ജോസഫ് തടത്തിൽ

കാഞ്ഞിരമറ്റം: അഹങ്കാരവും ദുരഭിമാനവും ഉപേക്ഷിച്ച് കഴിഞ്ഞ കാല പോരായ്മകൾ തിരിച്ചറിഞ്ഞ് ദൈവത്തിങ്കലേക്ക് തിരിച്ചു പോകാൻ വിശ്വാസി സമൂഹത്തിനാ കണമെന്ന് പാലാ രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. 
കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ്മാ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മോൺ. തടത്തിൽ. സന്തോഷത്തിൻ്റെ വിശ്വാസ കാഹളമുയരുന്ന ജൂബിലിയാഘോഷം ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകണമെന്നും വിശുദ്ധ കുർബാനയിലൂടെ ദൈവവുമായുള്ള അകലം കുറയ്ക്കാനാകുമെന്നും മോൺ. തടത്തിൽ തുടർന്നു പറഞ്ഞു. 
വികാരി ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിച്ചു. സി.എം.ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. എബ്രാഹം വെട്ടിയാങ്കൽ സി.എം.ഐ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. രൂപതാ കുടുംബകൂട്ടായ്മാ അസി. ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, എറണാകുളം സെൻ്റ് തെരേസ മോണസ്ട്രി സുപ്പീരിയർ ഫാ. സഖറിയാസ് കരിയിലക്കുളം ഒ. സി. ഡി,പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി പ്രൊഫസർ ഫാ. വിൻസൻ്റ് മൂങ്ങാമാക്കൽ, അസി.വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, അഡോറേഷൻ കോൺവൻ്റ് മദർ സുപ്പീരിയർ സി.റാണി ജോസ് എസ്.എ.ബി.എസ്., 
പഞ്ചായത്തു വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി കിഴക്കയിൽ, ഇടവക പ്രതിനിധി ജോസ് ജോസഫ് ചെരിപുറം, യുവജന പ്രതിനിധി മിനു രാജു ചെരിപുറം, പ്രോഗ്രാം കമ്മറ്റി കൺവീനർ സജിമോൻ ജോസഫ് നാഗ മറ്റത്തിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. പ്രിൻസ് മോൻ ജോസ് മണിയങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. 
സൂപ്പർ സീനിയർ ഇടവകാംഗങ്ങൾ, വിവാഹ സുവർണ്ണ, രജത ജൂബിലി ദമ്പതികൾ, വിവിധ മേഖലകളിൽ മികവു പുലർത്തിയ ഇടവകാംഗങ്ങൾ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു. മികച്ച വാർഡുതല കുടുംബകൂട്ടായ്മകൾക്കുള്ള എവർറോളിങ്ങ് ട്രോഫിയും വിതരണം ചെയ്തു. സമ്മേളനാനന്തരം സ്നേഹ വിരുന്നും ഉണ്ടായിരുന്നു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ