കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റി. വൈദിക- സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി ആചരിച്ചു. ഫാ. ടോണി കൊച്ചുവീട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
നൊവേന പ്രാർത്ഥനക്കു ശേഷം ആഘോഷമായ ജപമാല റാലി,വാഹന വെഞ്ചെരിപ്പ് എന്നിവ നടത്തി.മൂന്നാം തീയതി വെള്ളിയാഴ്ച വിധവകൾ, വയോജനങ്ങൾ. രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിക്കും ഫാ.വർഗീസ് മോണോത്ത് എം. എസ്. ടി.വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് കലാസന്ധ്യ. നാലാം തീയതി ശനിയാഴ്ച ഇടവക ദിനമായി ആചരിക്കും. വൈകുന്നേരം 4.15 ന് വല്യാത്ത് കപ്പേള, ഉണ്ണിമിശിഹാ കുരിശുപള്ളി എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണം. 6.00 ന് ഫാ.ജോൺ മറ്റം നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് കാവും കണ്ടം മരിയഗൊരേത്തി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.
അഞ്ചാം തീയതി ഞായറാഴ്ച പ്രധാന തിരുനാൾ ദിനമായി ആചരിക്കും. രാവിലെ 6.30 ന് ആഘോഷമായ വിശുദ്ധ കുർബാന. ശേഷം തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.15 ന് ഫാ.ദേവസ്യാച്ചൻ വട്ടപ്പലം നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി 8.00 ന് വാദ്യമേള വിസ്മയം, ലൈറ്റ് &സൗണ്ട് ഷോ, കൊച്ചിൻ സംഗ മിത്രയുടെ നാടകം- ഇരട്ട നഗരം എന്നിവ നടക്കും.