Hot Posts

6/recent/ticker-posts

മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാസലഹരി മാഫിയ തഴച്ചു വളരുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കോട്ടയം: സംസ്ഥാനത്ത് കൂണുകള്‍പോലെ ബാറുകളും, ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മുളച്ചുവളരുകയാണെന്നും മാരക രാസലഹരി മാഫിയയുടെ സാന്നിധ്യം ഗ്രാമങ്ങളില്‍പോലും എത്തിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഫെബ്രുവരി 26 ന് കോട്ടയത്ത് നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും, മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടക്കുകയായിരുന്നു. 
സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. കേരള കത്തോലിക്ക സഭയിലെ സീറോ മലബാര്‍-മലങ്കര-ലത്തീന്‍ റീത്തുകളിലെ ബിഷപ്പുമാരും മേജര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖരും സമ്മേളനത്തില്‍ വിശിഷ്ടാതിഥികളാകും. 
മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാന്‍ തെയോഡോഷ്യസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫാ. ജോണ്‍ അരീക്കല്‍, മോണ്‍. ജോസ് നവാസ്, ഫാ. ജോസ് നെല്‍പ്പുരപറമ്പില്‍, പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അബ്രാഹം റ്റി.എസ്., കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ഫാ. ബോബി ക്രിസ്റ്റഫര്‍, ആന്റണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ചെയര്‍മാനായും ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോസ് നവാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും പ്രസാദ് കുരുവിള ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു