Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ട്: കെ.സുരേന്ദ്രൻ

കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ  പ്രശക്തിയുണ്ടെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളാ കോൺഗ്രസിന് ജന്മം നല്കിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിപ്പിച്ചു കൊണ്ട് ഇന്ന് ഈ ഓഫീസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
മുനമ്പം, മുല്ലപ്പെരിയാർ വിഷയങ്ങളിൽ ഇടതു വലതു മുന്നണിയിലുള്ള കേരളാ കോൺഗ്രസുകൾ ചെറുവിരൽ അനക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. എൻ ഡി എ യുടെ ഭാഗമായ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി എൻ ഡി എയ്ക്ക് കരുത്താണെന്നും കേരളാ കോൺഗ്രസ് ഓഫീസ് ഉദ്ഘാനം ചെയ്തു കൊണ്ട് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബി ജെ പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബിജെപി സംസ്ഥാന വക്താവ് Adv.നാരായണൻ നമ്പൂതിരി, പാർട്ടി വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രഫ:ബാലു ജി വെള്ളിക്കര, ബിജെപി സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങൾ അഡ്വ: ഷോൺ ജോർജ് ,വിക്ടർ ടി.തോമസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ.സൂരജ്, ബിജെപി ജില്ല സെക്രട്ടറി രതീഷ്,  
ലൗജിൻ മാളികേക്കൽ, അഡ്വ.സെബാസ്റ്റ്യൻ മണിമല, ശിവപ്രസാദ് ഇരവിമംഗലം, ജോയി സി കാപ്പൻ, കോട്ടയം ജോണി, ഉണ്ണികൃഷ്ണൻ, രാജേഷ് ഉമ്മൻ കോശി,നിരണം രാജൻ, ഗണേഷ് ഏറ്റുമാനൂർ, ഫൽഗുണൻ മേലേടത്ത്, രശ്മി എം ആർ, വിനോദ് കുമാർ വി ജി, അഡ്വ. ഷൈജു കോശി, നോബിൾ ജയിംസ്, സലിംകുമാർ കാർത്തികേയൻ, ജോജോ പനക്കൽ, ഷാജു മഞ്ഞില, ഉണ്ണി ബാലകൃഷ്ണൻ, റ്റിജോ കൂട്ടുമ്മേകാട്ടിൽ, അഡ്വ.മഞ്ജു കെ.നായർ, വിനോദ് പൂങ്കുന്നം, ജോഷി കൈതവളപ്പിൽ, ജേക്കബ് മേലേടത്ത്, ബിബിൻ ചൂരനാട്, സന്തോഷ് മുക്കിലിക്കാട്ട്, വി കെ സന്തോഷ്, അലക്സ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു