അങ്കമാലി: നിരന്തരമായി സഭ വിരുദ്ധ പ്രവർത്തനം നടത്തുകയും സഭയെക്കതിരൊയി സമരങ്ങൾ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അൽമായരുടെയും സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരുപത ഉന്നതാധികാരകോർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ മെഴുക് തിരി തെളിയിച്ച് പ്രതിഷേധ നില്പ് സമരം നടത്തി.
സി എൻ എ അതിരുപത ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികൾ സത്യം തിരിച്ചറിഞ്ഞ് സഭയോടൊപ്പം സഞ്ചരിക്കുവാൻ തയ്യാറാകണം. അല്ലാത്ത പക്ഷം സഭയിൽ പ്രശ്നങ്ങൾ സൃഷ്ടിയക്കാതെ സ്വയം അവർ പുറത്ത് പോകുവാൻ തയ്യാറാകണം.
സഭയെ അനുസരിക്കാത്ത വിമത പുരോഹിതരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ( ഒൻപതാം തീയതി വ്യാഴം രാവിലെ 9 മുതൽ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ മുൻപിൽ അതിരൂപത വിശ്വാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ഉണ്ടാകും എന്ന് ഡോ. എം.പി. ജോർജ് പറഞ്ഞു.
കൺവീനർ ജോസ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ആൻറണി മേയ്ക്കാൻ തുരുത്തിൽ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഡേവിസ് ചൂരമന, എൻ എ സെബാസറ്റ്യൻ, ബിജു നെറ്റിക്കാടൻ, എം.എ. ജോർജ്, എ. ഒ പൗലോസ്,
ആൻ്റോ പെല്ലിശേരി, വർഗീസ് ഇഞ്ചി പറമ്പിൽ, ആൻറണി നെയ്ശേരി, ഏലിയാസ് ജേക്കബ്, ആൻറണി മനീക്ക്, ചെറിയാൻ തോട്ടുവ , അഗസ്റ്റിൻ ജോസഫ്, കെ. ഷൈജൻ, തോമസ് പടയാട്ടി കിടങ്ങൂർ എന്നിവർ പ്രസംഗിച്ചു.