ഹൈദ്രബാദ്: റവ ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷനറീസ് ഓഫ് കംപാഷൻ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവരി മാസം 18 ാം തീയതി ഹൈദരാബാദ് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ കാർഡിനൽ പൂളാ ആന്തണി പിതാവിൻ്റെ മഹനീയ സാന്നിധ്യത്തിൽ നടന്ന മിഷണറീസ് ഓഫ് കംപാഷൻ സഭയുടെ ആറാമത്തെ ജനറൽ അസംബ്ലിയിലാണ് റവ. ഫാ. ബോബൻ കൊല്ലപ്പള്ളിലിനെ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുത്തത്.
കേരളത്തിലെ പാലാ രൂപതയിൽപ്പെട്ട കൂടല്ലൂർ സെൻ്റ് ജോസഫ് ഇടവകാംഗമായ ഫാ. ബോബൻ ദൈവം തന്നെ ഏല്പിച്ച ദൗത്യം നിറവേ റ്റുന്നതിനായി കഴിഞ്ഞ 25 വർഷത്തിലധികമായി ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വൈദികനാണ്.
ഇന്ത്യയിലെ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചൽ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാൻ സാനിയ, പപ്പുവാ ന്യൂഗിനി തുടങ്ങിയ മിഷൻ പ്രദേശങ്ങളിൽ കൃപയും കാരുണ്യവും നിറഞ്ഞ സേവന പ്രവർത്തനങ്ങളിലുടെ മിഷനറീസ് ഓഫ് കംപാഷൻ സന്യാസ സഭയെ നയിക്കുന്ന റവ ഫാ. ബോബൻ കൊല്ലപ്പള്ളിലിന് അഭിനന്ദനങ്ങൾ.
മിഷണറീസ് ഓഫ് കംപാഷൻ സഭയുടെ പുതിയ കേന്ദ്ര ഭരണ സമിതി:
റവ. ഫാ. ബോബൻ കൊല്ലപ്പള്ളിൽ: സുപ്പീരിയർ ജനറൽ
ഫാ. തോമസ് അസ്ലിസ്: അസിസ്റ്റൻറ് സുപീരിയർ ജനറൽ
ഫാ. സ്റ്റീഫൻ ഈസനപ്പള്ളി: ആദ്യ കൗൺസിലർ
ഫാ. പോളിമെറ്റ്ല ജയരാജ്: രണ്ടാം കൗൺസിലർ
ഫാ. ജോഷി സെബാസ്റ്റ്യൻ: മൂന്നാം കൗൺസിലർ
ഫാ. ജോർജ് ഫെർണാണ്ടസ്: ട്രഷറർ ജനറൽ
ഫാ. ജോമോൻ ജോർജ്: ഇൻറേണൽ ഓഡിറ്റർ