കോട്ടയം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്വിസ്സിംഗ് അസോസിയേഷന്‍ (ഐ.ക്യു.എ) ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന ജില്ലാ ക്വിസിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. ഐ.ക്യു.എ. ഏഷ്യയില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്കേ മത്സരിക്കാനാകൂ. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി അഞ്ചു ടീമുകള്‍ക്ക് പങ്കെടുക്കാം.
ഫൈനല്‍ റൗണ്ടില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒരു ടീമിന് മാത്രമേ അവസരം ലഭിക്കൂ. വിജയികളെ ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂള്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് https://iqa.asia/registration/ എന്ന പോര്‍ട്ടലില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് 177 രൂപ. മത്സരത്തില്‍ പങ്കെടുക്കാന്‍ https://forms.gle/9M6548VHzxyZbmFh9 എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം.