Hot Posts

6/recent/ticker-posts

മാർത്തോമ്മാ വികസന സംഘം ചർച്ചാ സമ്മേളനം കോട്ടയത്ത് നടന്നു

കോട്ടയം: ആധുനിക വികസന സംരഭങ്ങൾക്ക് സഭകൾ മുൻകൈ എടുക്കണമെന്ന് സി പി ജോൺ ആവശ്യപ്പെട്ടു. അത്യന്താനുനീക വ്യവസായമായ ഫാർമ - ആരോഗ്യ വ്യവസായങ്ങൾക്ക് ഇന്ന് വലിയ സാദ്ധ്യതയാണുള്ളത് പുതിയ നൂറ്റാണ്ടിൽ സംസ്ഥാനത്തെ എഡ്യൂക്കേഷൻ ഹബ്ബായി മാറ്റണം, പച്ചയായ പുൽപ്പുറം 21 നൂറ്റാണ്ടിൻ്റെ പ്രത്യേകതയായി മാറണം സി പി ജോൺ തുടർന്നു.
മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വികസനം സാദ്ധ്യതകളും പരിമിതികളും" എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. മാർത്തോമ്മാ എക്കോളജി കമ്മിഷൻ കൺവീനർ റവ ഡോ വി എം മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചാ സമ്മേളനം ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമഥിയോസ് എപ്പിസ്കോപ്പാ ഉൽഘാടനം ചെയ്തു. 
സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മുൻ അംഗം സി പി ജോൺ വിഷയാവതരണം നടത്തി വികാരി ജനറാൾ റവ ഡോ ഈശോ മാത്യു സഭാ ഭദ്രാസന സെക്രട്ടറി റവ അലക്സ് ഏപ്രഹാം വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ് ട്രഷറാർ കോരാ കുര്യൻ വികസന സന്ദേശം ചീഫ് എഡിറ്റർ ജോസി കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗം എം എസ് റോയി, കേന്ദ്ര പ്രധിനിധികളായ പി കെ തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, രാജു തോട്ടുങ്കൽ, അജേഷ് ഏബ്രഹാം, ബിജു നൈനാൻ മരുതുക്കുന്നേൽ, ജീന ചാക്കോ  എന്നിവർ പ്രസംഗിച്ചു.


ജോസി കുര്യൻ ചീഫ് എഡിറ്ററായുള്ള വികസന സന്ദേശം 2025 കൺവൻഷൻ പതിപ്പിൻ്റെ പ്രകാശനവും പ്രസ്തുത സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ തോമസ് മാർ തീമഥിയോസ് എപ്പിസ്കോപ്പാ സി പി ജോണിന് നൽകി പ്രകാശനം ചെയ്തു.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു