Hot Posts

6/recent/ticker-posts

കൊഴുവനാലിലെ രക്തദാന ക്യാമ്പിൽ ഇരുപത്തിയൊൻപതാമത് തവണ രക്തം ദാനം ചെയ്ത് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കനും

കൊഴുവനാൽ: രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണമെന്ന് മാർ  ജേക്കബ് മുരിക്കൻ പറഞ്ഞു. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും വിളക്കുമാടം ജെ സി ഐ യുടേയും പാലാ ബ്ലഡ്  ഫോറത്തിൻ്റെയും സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ടി മേഖലയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ ബെല്ലാ ജോസഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നടത്തി. 
പി റ്റി എ പ്രസിഡൻ്റ് ജോൺ എം ജെ, ഹെഡ്മാസ്റ്റർ സോണി തോമസ്, വിളക്കുമാടം ജെ സി ഐ പ്രസിഡന്റ് നാൻസി ജോർജി, കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു മാത്യൂസ്, റേഞ്ചർ ലീഡർ ആൻസി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി സൽവി സെബാസ്റ്റ്യൻ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സിസ്റ്റർ ജോയൽ എസ് എച്ച്, മാസ്റ്റർ ജോസ് അബ്രാഹം സണ്ണി, കുമാരി ഷാരോൺ മരിയ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രക്തദാന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത് ഇരുപത്തിയൊൻപതാമത് തവണ രക്തം ദാനം ചെയ്ത് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കനും. ലയൺസ് എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍