ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കുളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി തിങ്കളാഴ്ച നൂറു ദിനങ്ങൾ പിന്നിട്ടു.
സ്‌കൂൾ നടത്തിപ്പുകാരയായ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 80 കുട്ടികൾക്കാണ് ഭക്ഷണം നൽകി കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച പ്രഭാത ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികളോടൊപ്പം അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ., നഗരസഭ വികസന കാര്യസമിതി സ്ഥിരം അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ, എം.ഇ ടി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ്, പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ പങ്കെടുത്തു.