പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129- മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന റെജി മാത്യു, ബാബു ജോസഫ്, മിനിമോൾ ബി എന്നീ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി.
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പാലാ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ ബിജി ജോജോ, പി.റ്റി.എ പ്രസിഡൻ്റ് വി.എം. തോമസ്, പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ.റെജി തെങ്ങുമ്പള്ളിൽ, സെൽമ ജോർജ്, പ്രിൻസ് സെബാസ്റ്റ്യൻ, റെജി മാത്യു, ബാബു ജോസഫ്, മിനിമോൾ ബി.,ആഷ്ലിൻ മരിയ, സിറിയക് ഡയസ് എന്നിവർ പ്രസംഗിച്ചു.