പാലാ: കോട്ടയം ജില്ലയിലെ തന്നെ മികച്ച എൽ.പി. സ്കൂളായ പാലാ സെൻ്റ് മേരീസ് എൽ. പി.സ്കൂളിൽ LKG മുതൽ 4 വരെ ക്ലാസുകളിലേക്ക്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അടുത്ത അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ. ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിലെല്ലാം എല്ലാ വർഷവും ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസിനാണ്.
അതോടൊപ്പം എൽ.പി വിഭാഗത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുന്ന പ്രസംഗ മത്സരങ്ങളിലും വിജയികൾ പാലാ സെൻ്റ് മേരീസിലെ ചുണക്കുട്ടികൾ തന്നെ. നൃത്തം, സംഗീതം, പ്രസംഗം, കരാട്ടെ, റോളർ സ്കേറ്റിംഗ്, എന്നീ ഇനങ്ങളിൽ, കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു.