പാലാ: 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് വിളംബര ഘോഷയായാത്രയോടെ പ്രൗഢമായ തുടക്കും. ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, ഭജന സംഘങ്ങൾ, നിശ്ചല ദൃശ്യം, നാടൻ കലാരൂപങ്ങൾ എന്നിവ മാറ്റു കൂട്ടി.
സ്വാഗത സംഘം ഭാരവാഹികളായ ഡോ.എൻ.കെ.മഹാദേവൻ, കെ.എൻ.ആർ.നമ്പൂതിരി, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.ഡി. പ്രസാദ്, സി.കെ.അശോകൻ,ഡോ.പി.സി. ഹരികൃഷ്ണൻ, കെ.കെ.ഗോപകുമാർ, അഡ്വ.ജി. 1.ജി. അനീഷ്, അ കെ.വി.പ്രസാദ്ദുമാർ, റെജി കുന്നനാംകുഴി, എം.പി. ശ്രീനിവാസ്, വി.വിവേക്, കെ.എം. അരുൺ, ടി.കെ.ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവർണർ നിർവ്വഹിച്ചു. അഡ്വ രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി നടനും എഴുത്തുകാരനുമായ നന്ദകിഷോർ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തി.
സേവാഭാരതിക്ക് ഭൂമി ദാനം ചെയ്ത പൂർണശ്രീ ഗോപിനാഥൻ നായരെ സേവാഭാരതി സംസ്ഥാന സംഘടന കാര്യദർശി രാജീവ് ആദരിച്ചു. ഡോ.എൻ.കെ.മഹാദേവൻ, കെ.എൻ.ആർ. നമ്പൂതിരി, അഡ്വ. ജി. അനീഷ് എന്നിവർ സംസാരിച്ചു.