Hot Posts

6/recent/ticker-posts

എം.ടി യെ അനുസ്മരിക്കുവാൻ ഒരു നാട് മുഴുവനും ഒത്തുകൂടി

പാലാ: സാഹിത്യ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം.ടി. വാസുദേവൻ നായരെ അനുസ്മരിക്കുവാൻ ഒരു നാട് മുഴുവനും ഒത്തുകൂടി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചരിത്ര രംഗത്തെ അധികായൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ എല്ലാ നിലയിലും പ്രശസ്തനായ എം. ടി. യെ സ്മരിക്കുവാൻ ജനുവരി 7 ന് വേദി ഒരുക്കിയത് cയാണ്. 
എം.ടി യുടെ വ്യക്തിവൈഭവത്തേയും സാഹിത്യ രംഗത്തെ അത്യുന്നതിയിലൂന്നിയ വ്യക്തിപ്രഭാവത്തെയും സൂചിപ്പിച്ചുകൊണ്ട് ബേബി റിതിക, സന്ദീപ് എന്നിവർ അനുസ്മരണ കുറിപ്പ് വായിച്ചു കൊണ്ട് പ്രോഗ്രാം ആരംഭിച്ചു. അധ്യാപകൻ ലിജോ അനിത്തോട്ടം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അതുല്യ പ്രതിഭയ്ക്ക് തക്കതായ അംഗീകാരങ്ങളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 

പത്മഭൂഷൻ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ജനനം മുതൽ മരണംവരെ അനുസ്മരിച്ചാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയത്. എം.ടി എന്ന വ്യക്തിയെപ്പറ്റി മുൻ ആകാശവാണി സ്റ്റേഷൻ ഡയറക്ടറും, ഗ്രന്ഥശാല പഞ്ചായത്ത് തല കൺവീനറുമായ എബ്രഹാം ജോസഫ് സംസാരിച്ചു.  
കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ. എസ്. രമേശ് ബാബു, കരൂർ പഞ്ചായത്ത് ഗ്രാമസേവകൻ സുദീപ്, മുൻ ഐ. സി. ഡി. എസ് സൂപ്പർവൈസർ ഗീത ടീച്ചർ, ബാലവേദി പ്രവർത്തകരായ ദൃഷദീപു, റെയ ജോസഫ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡൻറ് കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കരൂർ പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, പ്രമുഖ വ്യക്തികളും നാട്ടുകാരും പങ്കെടുത്തു. സെക്രട്ടറി ഇ.ജി മോഹൻദാസ് സ്വാഗതവും കമ്മിറ്റിയംഗം ആഷ്‌മി ബിച്ചു കൃതജ്ഞതയും രേഖപ്പെടുത്തി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു