പാലാ മുനിസിപ്പാലിറ്റി 2ാം വാർഡിൽ (മുണ്ടുപാലം) വെള്ളാംഞ്ചൂർ വീട്ടിൽ പത്മാവതിയമ്മ (85 വയസ്സ്) കാലിനു നേരിയ പൊട്ടൽ ഉണ്ടാകുകയും തുടർന്ന് ദൈനംദിനം ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അസ്ഥയിൽ കഴിയുകയായിരുന്നു.
9 വർഷങ്ങൾക്ക് മുൻപ് തൻ്റെ സഹോദരൻ മരണപ്പെട്ടതിനാൽ വയോധിക ഒറ്റയ്ക്കായിരന്നു താമസം. താമസിപ്പിക്കാൻ മറ്റു സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അനുകൂലമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല.