പാലാ: മാണി സി കാപ്പൽ എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ട് 62 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം 2025 ജനുവരി 16 വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് ഞൊണ്ടി മാക്കൽ കവലയിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
6-ാം വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അറിയിച്ചു കൊണ്ട് പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം പ്രസംഗിക്കും.