പാലാ: കിടത്തി ചികിത്സയ്ക്കായി പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. പുതിയ ബേ്ളോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവ്വഹിച്ചു. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപി നടത്തി.
യോഗത്തിൽ മാണി.സി. കാപ്പൻ എം.ൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ അഥിതിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ വൈസ് ചെയർമാൻ ലീനാ സണ്ണി പുരയിടം, ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസ്സി കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, നീനാ ചെറുവള്ളി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.എസ്. മിനി, ഡി.പി.എം ഡോ ശരണ്യ ഉണ്ണികൃഷ്ണൻ,