Hot Posts

6/recent/ticker-posts

ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല: റോഷ്ണി തോംസൺ

പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച വിശ്വശാന്തിദിനാചരണവും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 
അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഏതൊരു വ്യക്തിക്കും ഏറ്റവും ബലവാനായ ശത്രുവിനെതിരെ പോരാടാൻ കഴിയുമെന്ന് ലോകത്തിനു കാണിച്ചു തരാൻ ഗാന്ധിജി സാധിച്ചെന്ന് റോഷ്‌ണി ചൂണ്ടിക്കാട്ടി. ഗാന്ധിജി ഒരു ചരിത്രപുരുഷൻ മാത്രമല്ല രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരു മാർഗ്ഗ നിർദ്ദേശികൂടിയാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ ഒതുങ്ങാതെ നമ്മുടെ സാമൂഹ്യ ജീവിതത്തിൻ്റെയും പ്രവർത്തിമേഖലകളുടെയും ഭാഗമാകേണ്ടതാണ് ഗാന്ധിയൻ ആശയങ്ങൾ. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നാം നിശ്ചയദാർഢൃത്തോടെ പരിശ്രമിക്കണം. ഗാന്ധിയൻ മൂല്യങ്ങളെ അപ്രാപ്യവും സാങ്കൽപ്പിക വുമായി കാണാതെ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്ന നല്ല മാർഗ്ഗ നിർദ്ദേശങ്ങളായി കാണണമെന്ന് അവർ നിർദ്ദേശിച്ചു. ഗാന്ധിജി പകർന്നു നൽകിയ മൂല്യങ്ങൾ നാം കൈവിടരുതെന്നും റോഷ്ണി തോംസൺ പറഞ്ഞു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ചൂണ്ടച്ചേരി സാൻജോസ് പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ബെന്നി ജോർജ്, കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെക്രട്ടറി അനൂപ് കട്ടിമറ്റം, ബിനു പെരുമന, മുൻ ഡി വൈ എസ് പി എം എം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വി എം അബ്ദുള്ളാഖാൻ, രവി പാലാ, വേണു വേങ്ങയ്ക്കൽ, ജെറി തുമ്പമറ്റം, പ്രശാന്ത് പാലാ തുടങ്ങിയവർ നേതൃത്വം നൽകി. 
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ഉപഹാരം റോഷ്ണി തോംസണിനു എബി ജെ ജോസ് സമ്മാനിച്ചു. തുടർന്നു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റ്, സെൻ്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ്, ചാവറ പബ്ളിക് സ്കൂൾ, ചൂണ്ടച്ചേരി സാജോസ് പബ്ളിക് സ്കൂൾ, കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു