Hot Posts

6/recent/ticker-posts

എംഎസ്എംഇ ഭക്ഷ്യ മേഖലക്ക് ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്‌ടി നിരക്ക് കൊണ്ടുവരണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ

പാലാ: എംഎസ്എംഇ ഭക്ഷ്യ മേഖലക്ക് ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്‌ടി നിരക്ക് കൊണ്ടുവരണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) 2005-ൽ സ്ഥാപിതമായ ഒരു സംഘടനയാണ്. കേരളത്തിലെ പരമ്പരാഗത ബേക്കറി വ്യവസായം പ്രതിനിധീകരിക്കുന്നത്. ബേക്കറികളും ബേക്കറികൾ വഴി വിറ്റഴിക്കുന്ന എല്ലാ പ്രാദേശിക സ്നാക്കുകളുടെ നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ കുടുംബ സംരംഭങ്ങൾ ആയ എംഎസ്എംഇ വിഭാഗമാണ് ഈ സ്ഥാപനങ്ങൾ.
സർക്കാർ എം.എസ്.എംഇ മേഖലയുടെ വളർച്ചയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, എംഎസ്എംഇ ഭക്ഷ്യ മേഖല നേരിടുന്ന പ്രത്യേക പ്രശ്ന‌ങ്ങൾ പരിഹരിക്കുക പ്രസക്തമാണ്. ചെറിയ ബാച്ചുകളിലായി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും 24 മണിക്കൂറിൽ താഴെ കഷൽഫ് ലൈഫ് ഉള്ളവയുമായാണ് ഈ മേഖല പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രശ്നങ്ങളാണ് ബേക്കേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്:
1. സങ്കീർണ്ണവും മടുപ്പിക്കുന്നതുമായ റിട്ടേൺ ഫയലിംഗ്: 0%, 5%, 12%, 18% എന്നിവയിലുള്ള ഉൽപ്പന്നങ്ങളുടെ ടാക്സ‌് ഫയലിംഗ് വളരെ സങ്കീർണ്ണമാണ് ഉൽപ്പന്നങ്ങളുടെ ടാക്സ് നിക്കുകൾ അനുസരിച്ച് ഇൻപുട്ട് ടാക് സ് ക്ലെയിമുകൾ വേർതിരിക്കുന്നത് കൂടുതൽ ദുഷ്‌കരമാണ്. ഇതിന് പരിഹാരമായി കൊണ്ടുവന്നിട്ടുള്ള അഡ്വാൻസ് റൂളിംഗ് പ്രക്രിയ കേരളത്തിൽ ശരിയായി പ്രവർത്തിക്കുന്നില്ല. പല അപേക്ഷകളും മാസങ്ങളായി തീർപ്പാക്കപ്പെടാ കിടക്കുകയാണ്.
2. പരമ്പരാഗത സ്‌നാക്കുകൾക്ക് 18% ജിഎസ്‌ടി: പഴംപൊരി, വട, അട, കൊഴുക്കട്ട എന്നിവയിലേക്ക് നേരിട്ട് അനുയോജ്യമായ ഒരു IISN കോഡ് ഇല്ലാത്തതുകൊണ്ട്. ഇവക്ക് 18% ടാക്‌സ് ആണ് നിലവിൽ മിക്കവാറും കുടുംബശ്രീ പോലെയുള്ള ചെറുകിട യൂണിറ്റുകളാണ് ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ബേക്കറികൾ വഴി വിൽക്കുന്നത്. ദിവസം കഴിഞ്ഞ് വിറ്റുപോകാതെ ബാക്കി വരുന്ന ഉൽപ്പന്നങ്ങൾ ഡമ്പ് ചെയ്യേണ്ടി വരുന്നു. ഇതിലേയ്ക്ക് ക്ലെയിം ചെയ്‌ത ഇൻപുട്ട് ടാക്സ് പിന്നീട് നിരസിക്കപ്പെടും, ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.
അതിനാൽ, ബേക്ക് എംഎസ്എംഇ ഭക്ഷ്യ മേഖലക്ക് ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്‌ടി നിരക്ക് കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നതായി ബേക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് ഇന്ന് ഉള്ള അനാവശ്യ പ്രശ്‌നങ്ങളും നിയമപരമായ തർക്കങ്ങളും ഒഴിവാക്കാനും കൂടാതെ, വ്യാപാര സൗകര്യം വർധിപ്പിക്കാനും, എളുപ്പത്തിലുള്ള ടാക്സ‌് പാലനത്തിനും സഹായകമാകും എന്നും അവർ പറഞ്ഞു.
പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബേക്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് റോയി ജോർജ്, സംസ്ഥാന ട്രഷറർ സി.പി. പ്രേംരാജ്, ജില്ലാ ട്രഷറർ അലക്സ് തോമസ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വിപിൻ വിൻസൻ്റ്, ജില്ലാ സെക്രട്ടറി സന്തോഷ് പനയ്ക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു