പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 102-മത് വാർഷികാഘോഷം 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കും.
സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.
മഹാകവി പ്രവിത്താനം പി.എം. ദേവസ്യ സ്മാരക കവിതാ രചന മത്സരത്തിൽ വിജയികളായ ശ്രീനന്ദന ഷാജി ( സെന്റ് മേരിസ് GHSS പാലാ, ഒന്നാം സമ്മാനം), ഐനി അന്ന സിബി (SHGHS രാമപുരം,രണ്ടാം സമ്മാനം), എയ്ഞ്ചൽ മാത്യു ( സെന്റ് ജോസഫ്സ് H.S. മറ്റക്കര, മൂന്നാം സമ്മാനം) എന്നിവർക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളർഷിപ്പുകളും സമ്മേളനത്തിൽ വിതരണം ചെയ്യും.
കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അൻസിയ രാമൻ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം.പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്,
പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി. ജെ, വിദ്യാർത്ഥി പ്രതിനിധികളായ നവനീത് ടി. ബിജു, സെബാൻ ജോർജുകുട്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.