രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോമേഴ്സ് ഫെസ്റ്റ് - 'CALIC 2K25' നാളെ രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും.