Hot Posts

6/recent/ticker-posts

കോമേഴ്സ് ഫെസ്റ്റ് നടത്തി മാർ ആഗസ്തീനോസ് കോളേജ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ ഇൻറർ കോളേജ് കോമേഴ്സ് ഫെസ്റ്റ് - 'CALIC 2K25' നടത്തി. വിവിധ കോളേജുകളിൽ നിന്നും ഇരുന്നൂറോളം  വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.  
മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കോളേജ് ടീമുകൾ:  വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ  ബിസിനസ് ക്വിസ് -ബിച്ചു സി എബ്രഹാം, മുഹമ്മദ് അമീൻ കുസാറ്റ് കൊച്ചി. ട്രഷർ ഹണ്ട് - ഡിബിൻ  ബിജു, ബിനിൽ ബെന്നി, എബിൻ ലിജോ, ജോസഫ് സേവ്യർ സെന്റ് തോമസ് കോളേജ് പാലാ, സ്പോട്ട് ഡാൻസ് -അക്ഷയ് എ എസ് നിർമ്മല കോളേജ് മൂവാറ്റുപുഴ, ഫൈവ്സ് ഫുട്ബോൾ ബസേലിയോസ് കോളജ് കോട്ടയം. 
മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം  ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെൻ്റ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ജെയ്ൻ ജെയിംസ്, വിദ്യാർത്ഥി പ്രതിനിധികളായ ഉമേശ്വർ ഹരിദാസ്, ഗൗരി വി നായർ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു