രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന 7 ആ മത് ജിത്തു മെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഇന്ന് (ജനുവരി 22) മുതൽ 24 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ നടക്കും.
ടൂർണ്ണമെന്റിൽ സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ബി വി എം കോളേജ് ചേർപ്പുങ്കൽ, മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കുന്നു.
ടൂർണ്ണമെന്റ് ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം 4 ന് കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും.