Hot Posts

6/recent/ticker-posts

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം: ഓർമ

രാമപുരം: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ കോട്ടയം ചാപ്റ്റർ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. 
(ഓർമ) കോട്ടയം ചാപ്റ്റർ ഓർമ ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, റെജിമോൻ കുര്യാക്കോസ്, സജി വാക്കത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഷൈനി സന്തോഷ് (പ്രസിഡൻ്റ്), സുനിൽ കിഴക്കേക്കര വൈസ് പ്രസിഡൻ്റ്), രാജു കെ കെ (ജനറൽ സെക്രട്ടറി), ബോബിൻ കെ സെബാസ്റ്റ്യൻ (ജോയിൻ്റ് സെക്രട്ടറി), ഷിനോയ് ദിവാകരൻ (ട്രഷറർ), രാഹൻ കൃഷ്ണ എസ് (യൂത്ത് വിംഗ് പ്രസിഡൻ്റ്), ടി കെ ബൽറാം, വിഷ്ണു ശക്തിസരസ്, മനോജ് ചീങ്കല്ലേൽ, അരുൺ കെ എബ്രാഹം, അരുൺ പി നായർ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെ ഭാരവാഹികളായി  തിരഞ്ഞെടുത്തു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ