തിരുവനന്തപുരം: റേഷൻ കടകളുടെ സമരം നേരിടാൻ ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ.
സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ല. ചര്‍ച്ചയ്ക്ക് മുന്നോട്ടു വന്നാല്‍ അതിനു തയാറാണ്. ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭക്ഷ്യവകുപ്പും വ്യാപാരികളുമായുള്ള ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച. ഉച്ചയോടെ 500 കടകള്‍ തുറക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. നാളെ 40 മൊബൈല്‍ റേഷന്‍ ഷോപ്പുകള്‍ സര്‍വീസ് നടത്തുമെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.