പാലാ: ജനുവരി 26-ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന പാലാ സെൻ്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച് പരേഡിൽ എൻ. സി. സി. നേവി വിഭാഗം കേഡറ്റും ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയുമായ റെയ്ഗൻ പി. ആർ. പങ്കെടുത്ത് കോളജിൻ്റെ അഭിമാന താരകമായി.
കഴിഞ്ഞ 6 മാസത്തോളമായി 10 ക്യാംബുകളിലായി നിരന്തരമായ പരിശീലനത്തിലൂടെയും വിവിധതലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജിയിച്ചുമാണ് റിപ്പബ്ലിക് ദിന പരേഡിലെ കർതവ്യ പദ് വിഭാഗത്തിൽ പങ്കെടുക്കാൻ റെയ്ഗൻ യോഗ്യത നേടിയത്. കേരള ആൻഡ് ലക്ഷദീപ് ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള 5 K നേവൽ എൻ സി സി യൂണിറ്റ് ചങ്ങനാശേരിയിലെ കേഡറ്റ് കൂടിയായ റെയ് ഗൻ പി. ആർ പാ േഠ്യതര കായിക പ്രവർത്തനങ്ങളിലും സജീവമാണ്. കുമളി അട്ടപ്പള്ളം പാറയിൽ രാജ് പ്രഭു നെൽസൻ-സിമി ദമ്പതികളുടെ മകനാണ്.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ കോളജിൻ്റെ അഭിമാനമായ റെയ്ഗനെ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറബിൽ, ബർസാർ ഫാ. മാത്യൂ ആലപ്പാട്ടു മേടയിൽ എൻ സി നേവൽ വിഭാഗം എ എൻ ഒ സബ് ലെഫ്റ്റനൻ്റ് ഡോ അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ഏബൽ മാത്യൂ, പെറ്റി ഓഫീസർ കേഡറ്റുമാരായ സ്റ്റാലിൻ എസ്, പ്രണവ് സജി എസ് തുടങ്ങിയവർ അഭിനന്ദിച്ചു.