തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ആസൂത്രണ നടപടികളുടെ ഭാഗമായി ഗ്രാമസഭായോഗങ്ങൾ ജനുവരി 24 മുതൽ 30 വരെയുള്ള തീയതികളിൽ നടക്കും.
എസ് ടി ഊരുകൂട്ടം, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ എന്നിവ 23ന് ചേരുന്നതാണ്. വികസന സെമിനാർ ജനുവരി 31ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നും പ്രസിഡണ്ട് കെ.സി. ജെയിംസ് അറിയിച്ചു.