Hot Posts

6/recent/ticker-posts

കർഷകർക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്ത് തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു.  
ഒരു കർഷകന് മൂന്ന് തൈകൾ വീതം 390 തൈകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ‌ജോസഫ്, ജയറാണി തോമസ്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി രഘുനാഥൻ, അമ്മിണി തോമസ്, നജീമ പരികൊച്ച്, കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റുമാരായ മുഹമ്മദ്‌ ഷഹീദ്, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍