തലനാട്: കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) തലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
തലനാട് തറപ്പേൽ ഔസേപ്പച്ചൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യൂ ഉദ്ഘാടനം നിർവ്വഹിച്ചു.