തലയാഴം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയനിൻ്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപങ്ങളായി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം പഞ്ചായത്തിൽ നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് വേസ്റ്റ് ബിൻ സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം നടത്തി.