Hot Posts

6/recent/ticker-posts

മനോഭാവങ്ങൾ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരങ്ങൾ: തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ

മല്ലപ്പള്ളി: ക്രൈസ്തവ വിശ്വാസികൾ സഹജീവകളോടു പുലർത്തുന്ന മനോഭാവമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരമായി ഭവിക്കുന്നത് എന്ന് മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.
വാളക്കുഴിയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ മലങ്കര കത്തോലിക്കാ, ഓർത്തഡോക്സ്, മാർത്തോമ്മാ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാന്തിപുരം യൂണിയൻ കൃസ്ത്യൻ കൺവെൻഷന്റെ 65 മത് യോഗങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
എക്യൂമിനിക്കൽ സമ്മേളനങ്ങളും കൺവെൻഷനുകളും ക്രൈസ്തവ സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതിഫലനം ആണെന്നും അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു. 
സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം ഡയറക്ടർ റവ: സുനിൽ എ ജോൺ മുഖ്യസന്ദേശം നല്കി. റവ: ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു റവ:ഡോ:പി ജി ജോർജ്ജ്, റവ ജോൺസൺ എം ജോൺ, റവ:ഫാ: വർഗീസ് പി ചെറിയാൻ, റവ: ജേക്കബ് തോമസ്, സുവിശേഷകൻ മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു. തെള്ളിയൂർ ശാലേം മാർത്തോമ്മാ ഗായകസംഘം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
2025 ജനുവരി 1 മുതൽ ആരംഭിച്ച 65 മത് കൺവെൻഷനിൽ റവ:ഫാ:ഡോ:റജി മാത്യു, ഫാ: മാത്യു പൊട്ടുകുളത്തിൽ, വെരി റവ:ഫാ: ജോസഫ് സാമുവൽ കോർഎപ്പിസ്കോപ്പ, ബ്രദർ രാമച്ച സി ഫിലിപ്പ് എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രൂഷ നിർവഹിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു