കുറവിലങ്ങാട്: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്നതും, സാബു ജെയിംസ് തിരുകഥയും ഛായാഗ്രഹണവും ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉഴവൂരിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ചു.
ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ ഫാ. അലക്സ് ആക്കപ്പറമ്പിൽ ആശീർവദിച്ച് കരുതൽ ടീമിന് കൈമാറി.
ചടങ്ങിൽ കഥ-ഡയറക്ടർ ജോമി ജോസ് കൈപ്പാറേട്ട്, തിരക്കഥ- ക്യാമറാ സാബു ജയിംസ്, നായക വേഷം ചെയ്യുന്ന പ്രശാന്ത് മുരളി, സ്റ്റീഫൻ ചെട്ടിക്കൻ, വൈശാഖ് ശോഭന കൃഷ്ണൻ, മോളി പയസ്, വിവീഷ് വി. റോൾഡൻ്റ്, അൽഫോൻസ് ട്രിസ, റോബിൻ ജോൺസ്, സ്വരാജ് സോമൻ എന്നിവർ സന്നിഹിതരായിരുന്നു.