ഈരാറ്റുപേട്ട - വാഗമൺ റോഡിൽ കാരികാട് ടോപ്പിന് താഴെ റോഡിൻ്റെ മുകൾവശത്തുനിന്നും വലിയ പാറ കഷ്ണങ്ങൾ അടർന്ന് റോഡിൽ വീണു. ആ സമയത്ത് വാഹനങ്ങൾ ഒന്നും റോഡിൽ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കൂറ്റൻ കല്ല് റോഡിൽ പതിച്ച് പലകഷണങ്ങളായി ചിന്നിചിതറുകയായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗതാഗത തടസ്സം മാറ്റി. റോഡിലെ കല്ലുകൾ മെമ്പർ മോഹൻകുട്ടപ്പന്റെ നേതൃത്വത്തിൽ മാറ്റുന്നതിന് നടപടികൾ നടന്നു വരുന്നതായി തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് കവളമ്മാക്കൽ പറഞ്ഞു.