Hot Posts

6/recent/ticker-posts

98 ന്റെ നിറവിലും കാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായി കൊതവറ സർവ്വീസ് സഹകരണ ബാങ്ക്

വൈക്കം: സേവനത്തിൻ്റെ 98 വർഷങ്ങൾ പൂർത്തിയാക്കിയ കൊതവറ സർവ്വീസ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങൾക്ക് ചികിൽസാ ധനസഹായവും പെൻഷനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകാനായി ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നു. 
നിർധനരായ കർഷകരും കർഷക തൊഴിലാളികളും മത്സ്യ തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന തലയാഴം പഞ്ചായത്തിലെ 12, 13, 14, 15 വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊതവറ സർവീസ് സഹകരണ ബാങ്ക് മാരക രോഗബാധിതർക്ക് 10000 രൂപ ചികിൽസാ ധനസഹായം, കാൻസർ, കിഡ്നി രോഗബാധിതർക്ക് പ്രതിമാസം 1000 രൂപയും നൽകുന്നു. 
ഇതിനകം ബാങ്കിൻ്റെ സാന്ത്വനം ചികിൽസ പദ്ധതിയിൽ നിന്നും 256 അംഗങ്ങൾക്കായി 18,19,000 രൂപ ചികിൽസാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. ക്യാൻസർ, കിഡ്നി രോഗബാധിതരായ 29 അംഗങ്ങൾക്ക് 2023 ജനുവരി മുതലുള്ള തുകയായി 5,57 000 രൂപ ഇന്ന് (6-1-2025) വിതരണം ചെയ്യും.  
ബാങ്കിൽ അംഗത്വമെടുത്ത് 20 വർഷം കഴിഞ്ഞ 75 വയസ് പിന്നിട്ട വയോധികർക്ക് കൈത്താങ്ങാകാനായി ബാങ്ക് ആവിഷ്കരിച്ച സായന്തനം സഹകരണം പെൻഷൻ പദ്ധതിയിൽ നിന്നും 233 അംഗങ്ങൾക്കായി 23, 20,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മുതൽ പെൻഷൻ തുക 200ൽ നിന്ന് 300 രൂപയായി വർധിപ്പിച്ചു. മരണാനന്തര സഹായ പദ്ധതിയിൽ ചേർന്നിരിക്കുന്ന അംഗങ്ങളുടെ മരണാനന്തര ആവശ്യങ്ങൾക്കായി അംഗത്തിൻ്റെ അവകാശികൾക്ക് 10000 രൂപ സഹായധനം നൽകും. 191 അംഗങ്ങൾക്കായി ഇതിനകം 13,84,500 രൂപ വിതരണം ചെയ്തിട്ടുണ്ട്. 
എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പും നൽകുന്നുണ്ട്.2017 ൽ അംഗങ്ങൾക്ക് 50 ശതമാനം പ്രത്യേക കിഴിവ് നൽകി ആംബലൻസ് സർവീസ് നടത്തുന്ന ബാങ്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനായി നീതി സ്റ്റോറും നടത്തുന്നുണ്ട്. 1926ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിലാണിപ്പോൾ. 
81.14 കോടി നിക്ഷേപവും 61.11 കോടി വായ്പയും 85.39 കോടി പ്രവർത്തന മൂലധനവുമുള്ള ബാങ്ക്, 2010-11 വർഷം മുതൽ തുടർച്ചയായി 25 ശതമാനം ലാഭം വിതരണം ചെയ്യുന്നു. ജനങ്ങളുടെ നിർലോഭമായ സഹകരണവും ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനവും മൂലമാണ് നിർധന കുടുംബങ്ങളെ ചേർത്തുപിടിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടത്താൻ കഴിയുന്നതെന്ന് പ്രസിഡൻ്റ് പി.എം. സേവ്യർ, സെക്രട്ടറി വി.എസ്. അനിൽകുമാർ എന്നിവർ പറയുന്നു.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍