വൈക്കം: ബഷീർ മഹാത്മഗാന്ധിയെ തൊട്ടതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബഷീറിൻ്റെ 117-ാമത് ജന്മദിനത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ സ്മാരക സമിതി പ്രവർത്തകർ തന്തൈ പെരിയാർ സ്മാരകം സന്ദർശിച്ചു.
തന്തെ പെരിയോർ സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം ഇ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ അധ്യക്ഷത വഹിച്ചു.