Hot Posts

6/recent/ticker-posts

ജൈവ മാലിന്യ സംസ്കരണ ഉപാധിവിതരണം നടത്തി മറവൻതുരുത്ത് പഞ്ചായത്ത്

വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധിവിതരണം ചെയ്തു. പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തത്. 
മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിനു മാത്യുവിന് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീതി ഗീബീൻ കൈമാറി പദ്ധത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്  വി.ടി. പ്രതാപൻ അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ് കുമാർ, വി.ആർ. അനിരുദ്ധൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ആർ.സുജ, ജെ എച്ച് ഐ എൻ .പി.ബിജു, വി ഇ ഓ മാരായ കെ.എസ്. അനില, പി. പ്രസീന എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു