പാലാ: വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ.ഡോ.ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പുതിയ തലമുറയ്ക്ക് അന്യമാകുന്ന ചരിത്രബോധം അവർക്കു രസകരമായ തരത്തിൽ കാച്ചികുറുക്കി അവതരിപ്പിച്ച ജോസ് അന്തീനാടിനുള്ള ഈ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ഫാദർ ജോര്ജ് വർഗീസ് ഞാറക്കുന്നേൽ കൂട്ടിച്ചേർത്തു.ഭരണങ്ങാനം ഇൻഫാം ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി അധ്യക്ഷ ആയിരുന്നു. ടോമി തുരുത്തിക്കര മുഖ്യ പ്രഭാഷണം നടത്തി.