ഈരാറ്റുപേട്ട: നാല് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള റീട്ടെയിൽ ശൃംഖലയായ ബിസ്മി ഹോം അപ്ലയൻസസ് ആന്റ് ഇലക്ട്രോണിക്‌സിന്റെ 13-ാമത്തെ ഷോറൂം ഈരാറ്റുപേട്ടയിലെ കടുവാമൂഴി നൂർ മസ്‌ജിദിന് എതിർ വശത്ത് ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 11.30-ന് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തനമാരംഭിക്കുന്നു.
ലോകോത്തര ബ്രാൻ്റുകളുടെ ഗൃഹോപകരണങ്ങൾ ആകർഷകമായ വിലയിലും ഡിസ്കൗണ്ടുകളിലുമാണ് ബിസ്മി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. മികച്ച വിൽപ്പനാനന്തര സേവനത്തിൽ എന്നും ഒരുപടി മുന്നിൽ നില്ക്കുന്ന ബിസ്മി 45-ാ മത്തെ വർഷത്തിലേക്ക് മുന്നേറുകയാണ്. ഒരു സാധാരണ വ്യക്തിയിൽ നിന്നും അസാധാരണമായ ജീവിതം ലോകത്തിനു മുന്നിൽ കാഴ്ച്ചവച്ച വ്യക്തി എന്നതിലുപരി ജാതി മത- രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പൊതുസ്വീകാര്യനാവുന്ന തണൽമരമായിരുന്നു വി.എ. യൂസഫ് എന്ന ബിസിനസ് നായകൻ.
1984-ൽ, ഒരു യുവ എഞ്ചിനീയർ ഒരു സംരംഭകനാകാനുള്ള തൻറെ അഭിനിവേശം പിന്തുടരാൻ വേണ്ടി ജോലി ഉപേക്ഷിച്ചതുമുതലാണ് അദ്ദേഹത്തിന്റെ വിജയഗാഥ ആരംഭിക്കുന്നത്. കേരളത്തിൻ്റെ വ്യവസായ മേഖലയിൽ ബിസ്‌മിയെന്ന ബ്രാൻഡ് വളർത്തി ചുവടുറപ്പിക്കുകയും ഗൃഹോപകരണ രംഗത്ത് ബിസ്‌മിയെ നിർണായക ശക്തിയാക്കിയതിന് പിന്നിലും സ്ഥാപകനായ അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യമാണ്.
നാല് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ബിസ്‌മി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കൊപ്പം നിലകൊള്ളുകയും. അവരുടെ നിർദേശങ്ങൾ മാനിക്കുകയും ചെയ്തിരുന്നു വിൽപനാനന്തര സേവനങ്ങൾക്ക് എന്നും മുൻതൂക്കം നൽകുകയും, ഉപഭോക്താക്കളുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുകയും അവരുടെ പരാതികൾക്ക് ഉടനടി പരിഹാരങ്ങൾ കണ്ടെത്താനും അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു. അതിന്റെ ഫലമാണ് ബിസ്മിയുടെ 13-ാമത്തെ ഈരാറ്റുപേട്ടയിലെ ഏറ്റവും പുതിയ ഷോറൂം.
കൂടാതെ കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയുമാണ് ബിസ്മി ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ്. ഒപ്പം ഉദ്ഘാടന ദിവസം ബിസ്മി ഷോറൂം സന്ദർശിക്കുന്നതിനോടൊപ്പം വിസിറ്റ് ആന്റ് വിന്നിലൂടെ ഓരോ മണിക്കൂറും ഒത്തിരി സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ ഡോ. വി എ അഫ്സൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.