ചക്കാമ്പുഴ/ പാലാ: നിരവധി പേരെ ഗുരുതരാവസ്ഥയിലാക്കി ചക്കാമ്പുഴയിൽ മഞ്ഞപിത്ത രോഗ ബാധ സ്ഥിരീകരിച്ചു തുടങ്ങി. നിരവധി പേർ ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. നിരന്തര നിരീക്ഷണവും വിദഗ്ദ ചികിത്സയും ഉറപ്പാക്കണം. മഞ്ഞപിത്തം പടരുവാൻ ഇടയാക്കരുത്.
വിദ്യാർത്ഥി മരണമടഞ്ഞു.
പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800