ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മലമറ്റംത്തിന് സമീപം (സൂര്യ ഗ്യാസ് വളവ്) സ്വകാര്യ ബസ്സും സ്കൂൾ വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വാനിൻ കുട്ടികൾ ഇല്ലായിരുന്നു.
രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെൻറ് ജോർജ് ബസുമായാണ് സ്കൂൾ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ്സിന്റെ ഡ്രൈവർ സൈഡ് പൂർണമായും തകർന്നു. പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.