തലയോലപ്പറമ്പ്: കേന്ദ്രസർക്കാറിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ സിപിഐ എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.
പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു.